X

സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാര്‍നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

കെട്ടിടത്തിലെ വെന്റിലേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷന്‍ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം. പാഴ്ക്കടലാസുകളും പാഴ്‌വസ്തുക്കളും സമയാസമയം നീക്കം ചെയ്യണം. കെട്ടിടത്തിന്റെ സ്‌റ്റെയര്‍കേസിലും ടെറസ്സ് ഫ്‌ളോറിലും പാഴ് വസ്തുക്കള്‍ സൂക്ഷിക്കരുത്. ആവശ്യമായ പ്രാഥമിക അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണം. റെക്കോഡ് റൂമിലും പ്രധാനപ്പെട്ട ഫയലകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സ്‌മോക്ക് ഡിറ്റെക്ഷന്‍ ആന്‍ഡ് അലാറം സിസ്റ്റം സ്ഥാപിക്കണം.

പ്രധാനപ്പെട്ട ഫയലുകള്‍ പെട്ടെന്ന് തീ പിടിക്കാത്ത അലമാരകളില്‍ സൂക്ഷിക്കണം. പ്രധാന ഫയല്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കുകയും പകര്‍പ്പ് മറ്റൊരു ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണം. കാലപ്പഴക്കം ചെന്ന വൈദ്യുതീകരണ സംവിധാനങ്ങള്‍ മാറ്റണം. ഒരു പ്ലഗ് പോയിന്റില്‍ നിന്നും നിരവധി ഉപകരണങ്ങള്‍ക്ക് കണക്ഷന്‍ എടുക്കരുത്. ഓപ്പണ്‍ വയറിംഗ് പൂര്‍ണ്ണമായും ഒഴിവാക്കണം. വയറിംഗില്‍ ജോയിന്റുകള്‍ ഉണ്ടെങ്കില്‍ ശരിയായ രീതിയില്‍ ഇന്‍സുലേഷന്‍ ചെയ്യണം. സ്വിച്ച് ബോര്‍ഡ്, മെയിന്‍ സ്വിച്ച്, യു.പി.എസ് എന്നിവയില്‍ നിന്ന് ആവശ്യമായ അകലം പാലിച്ച് മാത്രമേ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ സൂക്ഷിക്കാവൂ.

Test User: