X
    Categories: indiaNews

പുതിയ ഡി.ജി.പിക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ പിഴച്ചു; പൊലീസുകാര്‍ക്കെതിരെ നടപടി വരും

തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതില്‍ ഗുരുതര പിഴവ്. ചുമതലേല്‍ക്കാനെത്തിയ ഷെയ്ഖ് ദര്‍വേഷ് സാഹിബിന് കെ.എ.പി അഞ്ചാം ബറ്റാലിയന്‍ പൊലീസുകാരാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഗാര്‍ഡ് ഓഫ് ഓണറിനിടെ തോക്ക് ഉയര്‍ത്തുന്നതിലാണ് വീഴ്ച പറ്റിയത്.

പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിലുണ്ടായ പിഴവാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാമുള്ളപ്പോഴാണ് പിഴവ് സംഭവിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാന എഡി.ജി.പി ഡ്യൂട്ടി ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെറ്റ് വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. നേരത്തെ ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണനും ഡോ. ബി സന്ധ്യക്കും നല്‍കിയ യാത്രയയപ്പ് പരേഡിലും പിഴവ് സംഭവിച്ചിരുന്നു.

webdesk11: