കോട്ടയം കുമാരനെല്ലൂരില്‍ നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതിയായ റോബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ നാല് മണിയോടെയാണ് പൊലീസും ലഹരിവിരുദ്ധ സംഘവും റെയ്ഡിനായെത്തിയത്.
വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തിയ വര്‍ക്കല മുണ്ടയില്‍ മേലെ പാളയത്തില്‍ വീട്ടില്‍ വിഷ്ണു (30), വര്‍ക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടില്‍ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടില്‍ ഷിഫിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13 നായ്ക്കളെ പ്രതി വീട്ടില്‍ വളര്‍ത്തിയിരുന്നു. കുമാരനെല്ലൂര്‍ കൊച്ചാലുംമൂട്ടിലെ ഒരു വാടകവീട് കേന്ദ്രീകരിച്ചാണ് റോബിന്റെ കഞ്ചാവ് കച്ചവടം.