ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കൊള്ളയടിച്ച് രസിക്കുകയാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
റഫാല്‍ ഇടപാടിനെ എതിര്‍ത്ത പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മോദി വേട്ടയാടിയെന്ന് രാഹുല്‍ ആരോപിച്ചു. എതിര്‍പ്പുയര്‍ത്തിയ ഒരു ഉദ്യോഗസ്ഥന് ഒരു മാസത്തെ അവധിയില്‍ പോകേണ്ടി വന്നു. എന്നാല്‍ സര്‍ക്കാറിനെ പിന്തുണച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്നും രാഹുല്‍ പറഞ്ഞു.