X

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്തത്‌ 120 കിലോ സ്വർണം

തൃശൂർ: കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ വാഹനങ്ങൾ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരിൽ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരിൽ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ പറഞ്ഞു.

5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 640 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധനയുടെ പേര്.

‘‘റെയ്ഡിനെക്കുറിച്ച് വളരെ ഉയർന്ന ഏതാനും ചില ഉദ്യോഗസ്ഥർക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലഞ്ച് ഉദ്യോഗസ്ഥർ മാസങ്ങളായി തൃശൂർ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയിൽ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തൃശൂരിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരിൽനിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികൾ.

webdesk14: