ഓപറേഷന്‍ ‘ടോറെ ഡെല്‍ ഓറോ’ എന്ന പേരില്‍ തൃശൂരിലെ സ്വര്‍ണ വ്യാപാരസ്ഥാപനങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ 5 കൊല്ലത്തിനിടെ നടന്നത് 1000 കോടിയുടെ നികുതി വെട്ടിപ്പാണെന്നാണ് വിവരം. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം കണക്കില്‍ കാണിച്ചത് രണ്ടുകോടിയാണ്.
തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 108 കിലോ സ്വര്‍ണം കണ്ടുകിട്ടിയിരുന്നു. അനധികൃത വില്‍പന നടത്തിയതിന് 5.43 കോടി രൂപ പിഴ ഈടാക്കിയിരുന്നു.
ഇന്നലെ വൈകീട്ട് ആരംഭിച്ച പരിശോധന ഇന്ന് ഉച്ചയ്ക്കുശേഷമാണ് അവസാനിച്ചത്. 77 സ്ഥാപനങ്ങളിലായി നടന്ന പരിശോധനയില്‍ 700ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 38 സ്ഥാപനങ്ങളില്‍ വീഴ്ച കണ്ടെത്തി.
നഗരത്തിലെ സ്വര്‍ണാഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഏഴ് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടന്നത്.