കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ കേക്കിന്റെ വിലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 100മുതല്‍ 150രൂപ അധികം നല്‍കേണ്ടിവരും.
അതേസമയം കഴിഞ്ഞവര്‍ഷത്തെ നികുതിയില്‍ നേരിയ വര്‍ധനമാത്രമാണ് വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഈടാക്കിയ നികുതിയില്‍ നിന്ന് .5ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് വരുത്തിയത്. നേരത്തെ 5ശതമാനം വാറ്റ് നികുതിയ്‌ക്കൊപ്പം 12.5ശതമാനം സെന്‍ട്രല്‍ എക്‌സൈസ് നികുതി കൂടി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് നിലവില്‍ ജി.എസ്.ടിയില്‍ 18ശതമാനമായി ക്രമീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വര്‍ഷത്തില്‍ ഒന്നരകോടിക്ക് മുകളില്‍ വിറ്റുവരവുള്ള ബേക്കറികളെല്ലാം നിലവില്‍ 18ശതമാനം നികുതിയിനത്തില്‍ കേക്കുകള്‍ വിപണിയിലിറക്കുന്നു. ഇതോടെ ക്രിസ്തുമസ് കേക്ക് വാങ്ങാനായി ബേക്കറിയിലെത്തുന്നവരുടെ കീശകാലിയാക്കുന്ന വിധത്തിലാണ്