തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി എന്ന രീതിയില്‍ ഒറ്റ നികുതി വന്നതോടെ വസ്തുക്കളുടെ പഴയ നികുതികളില്‍ നിന്നും എടുത്തുനീക്കിയതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ വസ്തുകള്‍ക്ക് സാധാരണ വിലക്ക് പുറമെ ജി.എസ്.ടി സാധാരണക്കാറില്‍ നിന്നും ഈടാക്കുന്നത് ശരിയല്ല. കച്ചവടക്കാരുടെ ധാരണ കുറവാണ് പ്രശ്‌നത്തിന് കാരണം. വിഷയത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഐസക്ക് വ്യക്തമാക്കി. സംശയങ്ങള്‍ വ്യക്തത വരുത്താന്‍ ചര്‍ച്ച ചെയ്യുമെന്നും വിഷയത്തില്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.