X
    Categories: indiaNews

കുതിരക്കച്ചവടത്തിന് ജി.എസ്.ടി; ധനമന്ത്രിക്ക് ട്രോള്‍ മഴ

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തിനിടെ വന്ന നാക്കുപിഴയെ ട്രോളി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാര അട്ടിമറിക്ക് ശ്രമിച്ച ദിവസം തന്നെയാണ് കുതിരക്കച്ചവടത്തിന് ജി.എസ്.ടി ചുമത്തിക്കൊണ്ടുള്ള നാക്കുപിഴ മന്ത്രിക്ക് സംഭവിച്ചത്.

ജി.എസ്.ടി കൗണ്‍സി ല്‍ മീറ്റിനിടെ ബുധനാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാസിനോസ്, ഓണ്‍ലൈന്‍ ഗെയിമുകള്‍, കുതിരപ്പന്തയം(ഹോഴ്‌സ് റേസിങ്), ലോട്ടറി എന്നിവക്ക് 28 ശതമാനം ജി.എസ്.ടി ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം വിശദീകരിക്കുന്നതിനിടെ ഹോഴ്‌സ് റേസിങ് എന്നതിനു പകരം ഹോഴ്‌സ് ട്രേഡിങ് എന്നാണ് ധനമന്ത്രി ആദ്യം പറഞ്ഞത്. വാക്കു പിഴച്ചെന്ന് മനസ്സിലായതോടെ അടുത്ത സെക്കന്റില്‍ തന്നെ ഹോഴ്‌സ് റേസിങ് എന്ന് തിരുത്തുകയും ചെയ്തു.

Chandrika Web: