X

ഏഴു വര്‍ഷത്തെ നികുതി കുടിശ്ശിക 1.57 കോടി അടയ്ക്കണമെന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

ഏഴു വര്‍ഷത്തെ നികുതി കുടിശ്ശിക 1.57 കോടി അടയ്ക്കണമെന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തര്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് അറിയിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന് പല ഇളവുകളുണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നും ക്ഷേത്രം വിശദീകരണം നല്‍കി. അതേസമയം മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും ക്ഷേത്രം പറഞ്ഞു.

എന്നാല്‍ ഈ വിശദീകരണം തള്ളി കഴിഞ്ഞ മാസവും ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുകയായിരുന്നു.

തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിലുണ്ട്. ഭരണസമിതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.

 

webdesk17: