ന്യൂഡല്‍ഹി: ജിഎസ്ടി സംസ്ഥാനങ്ങളുടെ നിലപാടില്‍ അനുഭാവ സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇന്നത്തെ അജണ്ട.
വിപണിയില്‍ നിന്ന് കടമെടുത്ത് കുടിശ്ശിക നല്‍കണം എന്ന സംസ്ഥാനങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ സാധ്യതയുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം നല്‍കാം എന്ന വ്യവസ്ഥ പത്ത് ആക്കി മാറ്റണം എന്ന നിര്‍ദ്ദേശത്തിലും അനുകൂല സമീപനം സ്വീകരിച്ചേക്കും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കുടിശ്ശിക പൂര്‍ണമായും നല്‍കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിന് കത്ത് നല്‍കി.