ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ചരക്കു സേവന നികുതി(ജി.എസ്.ടി)വരവില്‍ കുറവ്. നവംബറില്‍ 80,808 കോടി രൂപയാണ് കുറഞ്ഞത്. മുന്‍മാസത്തില്‍ ഇത് 83000 കോടി രൂപയായിരുന്നു. ഡിസംബറില്‍ ഇതുവരെ 53.06 ലക്ഷം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
ശേഖരിച്ച 80,808 കോടിയില്‍ 7798 കോടി രൂപ നവംബറിലെ കോംപന്‍സേഷന്‍ സെസ്സാണ്. കേന്ദ്രജി.എസ്.ടിക്കു കീഴില്‍ 13,089 കോടിയും സംസ്ഥാന ജി.എസ്.ടിക്കു കീഴില്‍ 18,650 കോടി രൂപയുമാണ് ശേഖരിക്കപ്പെട്ടത്. ഇന്റഗ്രേറ്റഡ് ജി.എസ്.ടി വഴിയാണ് 41,270 കോടി രൂപ ലഭിച്ചത്.
കണക്കുകള്‍ പ്രകാരം, ജി.എസ്.ടി നടപ്പാക്കിയ ജൂലൈയില്‍ 95000 കോടി രൂപയായിരുന്നു നികുതിവര്. ഓഗസ്റ്റില്‍ ഇത് 91000 കോടി രൂപയായി മാറി. സെപ്തംബറില്‍ 92510 കോടി രൂപയായി വര്‍ധിച്ചെങ്കിലും ഒക്ടോബറില്‍ 83000 ത്തിലേക്ക് താഴ്ന്നു.