ചെന്നൈ: ജിഎസ്ടിയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളും നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ സിനിമാ തീയേറ്ററുകള്‍ സമരത്തില്‍. ആയിരത്തിലധികം തീയേറ്ററുകളാണ് തമിഴ്‌നാട്ടില്‍ അടഞ്ഞു കിടക്കുന്നത്. ജിഎസ്ടിയുടേതായി 28 ശതമാനം നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി 30 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60 ശതമാനത്തോളം നികുതിയാണ് തിയേറ്റര്‍ ഉടമകളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഇത്രയും വലിയ തുക നികുതിയടയ്ക്കാന്‍ കഴിയാത്തതിനാലാണെന്നും തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഭിരാമി രാമനാഥന്‍ പറഞ്ഞു. ജിഎസ്ടി അനുസരിച്ച് 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവും 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവുമാണ് നികുതി. ഇതിനു പുറമെ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നല്‍കണം. ഇതു പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 10 ലക്ഷത്തോളം പേരാണ് സിനിമാ വ്യവസായത്തെ ആശ്രയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇരട്ട നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ടിക്കറ്റില്‍ നിന്നു 60 ശതമാനത്തോളം നികുതിയായി അടയ്‌ക്കേണ്ടി വരുന്നു. സംസ്ഥാന സര്‍ക്കാര്‍ നികുതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നികുതി; തമിഴ്‌നാട്ടില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചു
Tags: GST