മൈസൂരു: മൈസൂരില്‍ ഭീതി വിതച്ച് പിടികിട്ടാ പുലി. മൂന്ന് ദിവസത്തിനിടെ കൊലപ്പെടുത്തിയത് മൂന്ന് പേരെ. കഴിഞ്ഞ ദിവസം നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെയും പുലി ആക്രമിച്ച് കൊവപ്പെടുത്തി. മഞ്ജുവെന്ന പതിനെട്ടുകാരിയെയാണ് ഇന്നലെ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്‍ പോയ യുവതിയെ പിന്നീട് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നര്‍സിപുരിലെ കനനായകനഹള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മുന്ന് ദിവസത്തിനിടെ മൂന്നുപേര്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കി. പുലികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.