X
    Categories: indiaNews

മസ്‌കിന്റെ ഫാല്‍ക്കണില്‍ പറന്നുയര്‍ന്ന് ജിസാറ്റ് 20

ഐഎസ്ആര്‍ഒയുടെ അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരമായി. ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെ വിക്ഷേപിച്ചു.

4,700 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധ്യമാക്കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം ഉപയോഗപ്പെടുത്താം.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായകരമാകും.

 

 

webdesk17: