X
    Categories: tech

ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക!, മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റിലെ വിവരങ്ങള്‍ ചോരുന്നതില്‍ ഇടപെടലുമായി പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗൂഗിള്‍ സെര്‍ച്ചില്‍ പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ ലഭ്യമാകുന്നതാണ് ആശങ്കയ്ക്ക് കാരണം. സുരക്ഷാ വീഴ്ച ഒഴിവാക്കാന്‍ ഇത്തരം ചാറ്റുകളുടെ വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പാക്കാന്‍ വാട്‌സ്ആപ്പ് ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ പൊതു വെബ്‌സൈറ്റുകളില്‍ ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ പങ്കുവെയ്ക്കുന്നില്ല എന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്ന് വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശം നല്‍കി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയി്‌ലാണ് ആദ്യമായി സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചാറ്റ്. വാട്‌സ്ആപ്പ്. കോം എന്നത് ഗൂഗിളില്‍ തെരയുമ്പോള്‍ യുആര്‍എല്ലിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നതാണ് സുരക്ഷാവീഴ്ച. ഇതിലൂടെ പ്രൈവറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് എളുപ്പം പ്രവേശിക്കാന്‍ സാധിക്കുന്നു എന്നതാണ് വിമര്‍ശനം. ഇത്തരത്തില്‍ 4,70,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2020 മാര്‍ച്ചില്‍ തന്നെ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പഴുതുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

 

Test User: