X

വിനോദയാത്രക്ക് കൂട്ട അവധി; കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതില്‍ തഹസില്‍ദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കലക്ടര്‍. ഉദ്യോഗസ്ഥരെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്.

സംഭവത്തില്‍ കലക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും. അവധി അപേക്ഷ നല്‍കിയവര്‍ക്കെതിരെ നടപടിക്ക് സാധ്യത കുറവാണ്. എന്നാല്‍ അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാര്‍ക്ക് ഒന്നിച്ച് അവധി നല്‍കിയ തഹസില്‍ദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ഉദേ്യാഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍വീസ് സംഘടനകളും രംഗത്തുണ്ട്.

webdesk11: