ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് അടുക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ ട്രോളി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ചില്‍ ഡൊണാള്‍ഡ്, ചില്‍ എന്നാണ് ഗ്രെറ്റയുടെ പരിഹാസം.
‘ഡൊണാള്‍ഡ് അദ്ദേഹത്തിന്റെ ദേശ്യപ്രശ്‌നം പരിഹരിക്കണം. എന്നിട്ട് ഒരു സുഹൃത്തിന്റെ കൂടെ പഴയ ഒരു സിനിമയ്ക്ക് പോകൂ. ചില്‍ ഡൊണാള്‍ഡ് ചില്‍!’ – ഗ്രെറ്റ ട്വിറ്ററില്‍ കുറിച്ചു. വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് 17 കാരിയുടെ പ്രതികരണം.
2019ലെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദ ഇയറായിരുന്നു ഗ്രെറ്റ. പുരസ്‌കാരത്തോട് പ്രതികരിക്കവെ ട്രംപ് ഉപയോഗിച്ച അതേ വാക്കുകള്‍ എടുത്താണ് ഇവര്‍ ഇത്തവണ ട്രംപിനെ പരിഹസിച്ചത്. ചില്‍ ഗ്രെറ്റ ചില്‍ എന്നായിരുന്നു അന്ന് ട്രംപിന്റെ അവസാന വാക്ക്.
അതിനിടെ, യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. ആറു ഇലക്ടോറള്‍ വോട്ടുകള്‍ മാത്രമാണ് ഇനി ബൈഡന് വേണ്ടത്. ജനവിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.