പൂച്ച കണ്ണാലുള്ള രൂക്ഷമായ നോട്ടത്താല്‍ ലോകപ്രശസ്തയായ’അഫ്ഗാന്‍ മൊണാലിസ’ ഇന്ത്യയിലേക്ക്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തിലൂടെയാണ് ഷര്‍ബാത്ത് ഗുലയാണ് ചികിത്സാര്‍ത്ഥം ഇന്ത്യയിലേക്ക് വരുന്നത്. കരള്‍ രോഗത്തിന് ചികിത്സ തേടിയാണ് ഷര്‍ബത്ത് ഗുല ഇന്ത്യയിലെത്തുന്നതെന്ന്.
അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിദ അബ്ദാലിയാണ് ഷര്‍ബത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ട്വിറ്ററിലൂടെ അറിയിച്ചത്.
ബാംഗ്ലൂളിരിലായിരിക്കും അവര്‍ ചികിത്സ തേടുകയെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ ചികിത്സാ ചെലവ് പൂര്‍ണമായി അഫ്ഗാന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും ഷര്‍ബത്ത് ലോകത്തിന് മുന്നില്‍ അഫാഗാന്റെ മുഖമാണെന്നും ഷാഹിദ അബ്ദാലി വ്യക്തമാക്കി.
30 വര്‍ഷം മുന്‍പാണ് ഷര്‍ബാത്ത് ഗുല ലോകശ്രദ്ധ നേടുന്നത്. 1985ല്‍ പാകിസ്താനിലെ പെഷവാറിന് സമീപമുള്ള അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി പകര്‍ത്തിയ ഷര്‍ബത്ത് ഗുലയുടെ ചിത്രം മാഗസിന്റെ കവറായി അച്ചടിച്ച് വന്നതോടെ സംഭവം. അഫ്ഗാനിസ്താനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ഷര്‍ബാത്തും കുടുംബവും പലായനം ചെയ്തത്. 12 വയസായിരുന്നു അന്ന് ഗുലയുടെ പ്രായം. പച്ചക്കണ്ണുള്ള ആ സുന്ദരിയെ അഫ്ഗാന്‍ മോണോലിസ എന്ന പേരില്‍ പിന്നീട് ലോകം കൊണ്ടുനടന്നു.
അതേസമയം 12ആം വയസില്‍ താന്‍ പകര്‍ത്തിയ ചിത്രത്തിലെ പെണ്‍കുട്ടിയെ തേടി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി വീണ്ടും അലഞ്ഞു. അങ്ങനെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ മക്കറിയുടെ ക്യാമറ ആ പച്ചകണ്ണു കാരിയെ കണ്ടെത്തുകയും അത് നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ കവര്‍ ഫോട്ടോയായി വീണ്ടും അച്ചടിച്ച് വരികയും ചെയ്തു.
എന്നാല്‍ കഴിഞ്ഞമാസം ഷര്‍ബത്ത് വീണ്ടും മാധ്യമശ്രദ്ധ നേടി. വ്യാജരേഖകള്‍ നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി പാകിസ്താനില്‍ താമസിച്ചതിനായിരുന്നത്. 46 കാരിയായ ഷര്‍ബതിനെ പാക് പൊലീസ് പതിനഞ്ച് ദിവസത്തേക്ക് ജയിലിലും വെച്ചിരുന്നു. എന്നാല്‍ ശിക്ഷക്കു ശേഷം ഷര്‍ബത്ത് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച് പോവുകയായിരുന്നു.