സര്‍വകക്ഷി പാര്‍ലമെന്റ് ഗ്രൂപ്പുകളുടെ ഉദ്ഘാടന യോഗത്തില്‍ ഹരിത സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. യു.കെയില്‍ വച്ചായിരുന്നു യോഗം. യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്താനുള്ള തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യോഗം തീരുമാനിച്ചു. ഹരിത സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യ-യുകെ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ പങ്കാളിത്തമാണുള്ളത്.
യു.കെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖല നിയന്ത്രിക്കാന്‍ കഴിയാത്തത് കാരണമായിരുന്നു മുന്‍ യു.കെ പ്രസിഡന്റ് ലിസ് ട്രസ് രാജി വെച്ചത്. ഇതേ തുടര്‍ന്ന് ഇരൂരാജ്യങ്ങള്‍ക്കിടയിലും ആശങ്ക നിലനിന്നിരുന്നു.
ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ദീപാവലിയോടെ അവസാനിപ്പിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ സാധ്യതകള്‍ വിലയിരുത്തി ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ഇപ്പോഴും തുടരുകയാണ്.
ഓട്ടോമൊബൈല്‍ ഉപകരണങ്ങളിലും യു.കെയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള വിസയിലെ ഇളവും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങള്‍ നേരത്തേയും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ധാരണയായിട്ടില്ല.