അബുദാബി: വാണിജ്യരംഗത്ത് അബുദാബിയില്‍ വന്‍മുന്നേറ്റമുണ്ടായതായി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്കണോമി വ്യക്തമാക്കി.
2023ല്‍ 25,467 പുതിയ വാണിജ്യലൈസന്‍സുകള്‍ അനുവദിക്കുകയുണ്ടായി.
75,778 ലൈസന്‍സുകള്‍ പുതുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ അബുദാബിയില്‍ മൊത്തം വാണിജ്യലൈസന്‍സുകളുടെ എണ്ണം 143,617 ആയി ഉയര്‍ന്നു.
2022നേക്കാള്‍ 10.9ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. പ്രൊഫഷണല്‍, വിനോദസഞ്ചാരം, വ്യവസായം, കാര്‍ഷികം തുടങ്ങിയ ലൈസന്‍സുകള്‍ക്കാണ് കൂടുതല്‍ വര്‍ധനവുണ്ടായത്. ടൂറിസം ലൈസന്‍സുകളുടെ എണ്ണം 219 ആയി ഉയര്‍ന്നു.