എതിരാളികളെ നൂറുമീറ്ററോളം പിന്നിലാക്കിയാണ് വനിത വി‘ാഗം സ്റ്റീപ്ള്‍ ചേസില്‍ ഇന്ത്യയുടെ സുധ സിങ് സ്വര്‍ണത്തിലേക്ക് ഫിനിഷ് (9:59.47) ചെയ്തത്.സീസണില്‍ സുധയുടെ മികച്ച സമയമാണിത്. 2010ല്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ സുധ 2009, 2011, 2013 ഏഷ്യന്‍ മീറ്റുകളില്‍ വെള്ളി നേടിയിരുന്നു. പുരുഷ വി‘ാഗത്തില്‍ ഇറാന്റെ ഹുസൈന്‍ കെഹ്‌യാനിക്കാണ് സ്വര്‍ണം,(8:43.82). വനിത വി‘ാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 57.22 സെക്കന്റിലാണ് അനു ഓട്ടം പൂര്‍ത്തിയാക്കിയത്. വിയറ്റ്‌നാമിന്റെ തി ഹുയെന്‍ (56.14) സ്വര്‍ണം നേടി. കരിയറില്‍ അനുവിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കലിംഗയിലേത്. 57.39 ആയിരുന്നു മുന്‍ സമയം. വുഹാന്‍ ഏഷ്യന്‍ മീറ്റില്‍ നാലാം സ്ഥാനത്തായിരുന്നു അനുവിന്റെ ഫിനിഷിങ്. വനംവകുപ്പിലെ സീനിയര്‍ സൂപണ്ടന്റാണ്.
പുരുഷ വി‘ാഗത്തില്‍ വെങ്കലം നേടിയ എം.പി ജാബിര്‍ (50.22) മലപ്പുറം മഞ്ചേരി സ്വദേശിയാണ്. ജാബിറിന്റെയും കരിയറിലെ മികച്ച പ്രകടനമാണ് ഇന്നലത്തേത്. കസഖ്‌സ്താന്‍ താരങ്ങളുടെ ആധിപത്യം കണ്ട ജമ്പിങ് പിറ്റില്‍ അവസാന ശ്രമത്തില്‍ 13.42 മീറ്റര്‍ ചാടിയാണ് ഷീനയുടെ വെങ്കല നേട്ടം. കസ്ഖ്‌സ്താന്റെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ മരിയ ഒവ്ചിന്നികോവ സ്വര്‍ണവും (13.72), സഹതാരം ഐറിന എക്തോവ വെള്ളിയും (13.62) നേടി. 2016 ലക്‌നോ ദേശീയ മീറ്റിലെ 13.31 മീറ്ററാണ് ഷീനയുടെ മികച്ച പ്രകടനം. റൊമാനിയന്‍ കോച്ച് ബെഡ്‌റോസ് ബെഡ്‌റോസിയന്റെ കീഴിലാണു പരിശീലനം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ ഷീനക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലി അടുത്തിടെയാണ് നല്‍കിയത്. തൃശൂര്‍ ചേലക്കര സ്വദേശിനിയാണ്. ഇന്നലെ നടന്ന ഹെപ്റ്റാത്ത്‌ലണിലെ ഹൈജമ്പില്‍ ഇന്ത്യയുടെ സ്വപ്‌ന ബര്‍മന്‍ കഴിഞ്ഞ ദിവസം ഹൈ—ജമ്പില്‍ സ്വര്‍ണം നേടിയ താരത്തേക്കാള്‍ മികച്ച പ്രകടനം നടത്തി. 1.86 മീറ്ററാണ് സ്വപന മറികടന്നത്. വ്യക്തിഗത ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഉസ്‌ബെകിസ്താന്‍ താരം നാദിയ ദുസനോവയുടെ പ്രകടനം 1.84 മീ.മാത്രം. പരുഷ വി‘ാഗം 110 മീ.ഹര്‍ഡില്‍സില്‍ ഒന്നാമനായ അബ്ദുല്‍ അസീസല്‍ അല്‍മന്ദീല്‍ കുവൈത്തിനായി ആദ്യം സ്വര്‍ണം അക്കൗണ്ടിലെത്തിച്ചു. ഇന്ത്യന്‍ താരം സിദ്ധാന്ത് തിങ്കളായ അഞ്ചാമനായി. വനിത വി‘ാഗത്തില്‍ നയന ജെയിംസ് ഫൈനലിന് യോഗ്യത നേടിയില്ല.പുരുഷ ഹൈജമ്പില്‍ സിറിയയുടെ മജീദ് അല്‍ദിന്‍ ഗസല്‍ വെങ്കലം നേടി. സിറിയയില്‍ നിന്ന് രണ്ടു താരങ്ങള്‍ മാത്രമാണ് മീറ്റില്‍ പങ്കെടുക്കുന്നത്.