യെ്‌റോബി: ആഫ്രിക്കയിലെ ഏറ്റവും വലിയ കൊമ്പുള്ള പിടിയാനയായി അറിയപ്പെട്ടിരുന്ന ദിദ ചരിഞ്ഞു. നീളമുള്ള കൊമ്പിന് പേരുകേട്ട ഈ പെണ്‍ ആന കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയുടെ തെക്കുകിഴക്കുള്ള സാവോ ഈസ്റ്റ് ദേശീയ ഉദ്യാനത്തില്‍ വെച്ചാണ് ചരിഞ്ഞത്.
60നും 65നും ഇടയ്ക്കായിരുന്നു പ്രായം. പ്രായാധിക്യത്തെ തുടര്‍ന്നുള്ള സ്വാഭാവിക അന്ത്യമായിരുന്നു ദിദയുടേതെന്ന് വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലത്തേക്ക് നീണ്ടു കിടക്കുന്ന കൊമ്പുകളിലൂടെ ജനശ്രദ്ധ നേടിയ ദിദ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഒരു പെണ്‍ ആനക്ക് അപൂര്‍വമായാണ് ഇത്രയും നീളമുള്ള കൊമ്പുണ്ടാവുക.