X
    Categories: indiaNews

ജീവനക്കാരുടെ എതിര്‍പ്പിന് പുല്ലുവില; കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് 11 മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഈ മാസം 11 മുതല്‍ ഔദേ്യാഗികമായി സര്‍വീസ് തുടങ്ങും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ അന്ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.12 ന് ബംഗളുരില്‍ നിന്നുള്ള മടക്ക സര്‍വ്വീസ് ബംഗളുരുവില്‍ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും.

പ്രതിപക്ഷ യൂണിയനുകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സ്വിഫ്റ്റ് യാഥാര്‍ത്ഥ്യമാകുന്നത്.സ്വിഫ്റ്റിനെതിരെ കെ.എസ്.ആര്‍.ടി.സിയിലെ യൂണിയനുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണ്. എല്ലാ ദീര്‍ഘദൂര ബസുകളും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിലേക്ക് മാറിയാല്‍ അത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ എതിര്‍ക്കുന്നത്.

പി.എസ്.സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ െ്രെഡവര്‍ കംകണ്ടക്ടര്‍ തസ്തികയുമായി കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.

Test User: