ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ കാമുകനായ വിക്രമന് (68) ഇരട്ട ജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2020-21 വര്‍ഷങ്ങളില്‍ ഒന്‍പത് വയസുള്ള സഹോദരിയുടെ മുന്നില്‍ വെച്ചാണ് ആറു വയസുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്. ഒന്‍പത് വയസുകാരിയെയും ഇയാള്‍ ക്രൂര പീഡനത്തിനിരയാക്കിയിരുന്നു. ഈ കേസില്‍ നവംബര്‍ അഞ്ചിന് വിധി പറയും.

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മുത്തശ്ശിയോടൊപ്പമായിരുന്നു കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതിയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അശ്ലീല വിഡിയോ കാണിച്ചും ഉപദ്രവിച്ചും നിരന്തരമായി ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുമായിരുന്നു. കുട്ടികളുടെ മുമ്പില്‍ വെച്ച് പ്രതിയും മുത്തശ്ശിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു ദിവസം കുട്ടികളെ ഉപദ്രവിക്കുന്നത് അയല്‍ക്കാരന്‍ കണ്ടതോടെയാണ് കൊടുംക്രൂരത പുറംലോകമറിയുന്നത്. കുട്ടികള്‍ നിലവില്‍ അഭയകേന്ദ്രത്തിലാണ് താമസം.

 

webdesk17:
whatsapp
line