ത്യശൂര്‍ താന്ന്യം കിഴപ്പുള്ളിക്കരയില്‍ മുത്തശ്ശിയും ചെറുമകനും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍.കിഴപ്പുള്ളിക്കര വായനശാല്ക്കു സമീപം താമസിക്കുന്ന അംബിക (55),ചെറുമകന്‍ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്.
ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാന്നാണ് വിവരം.ഇന്ന് രാവിലെയോടെയാണ് സംഭവം.കുട്ടിയെയും മുത്തശ്ശിയെയും കാണത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുകാര്‍ക്ക് ആത്മഹത്യ കുറിപ്പ് കയ്യില്‍ കിട്ടുന്നത്.തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ആദിഷ് മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്.അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിക്കുന്നു.അന്തിക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.