X

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

സേലം∙ യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു. സേലത്തിനു ധർമപുരിക്കും ഇടയിൽ ട്രെയിനിന്റെ എസി കോച്ചുകളിലാണ് കവർച്ച നടന്നത്. സംഭവത്തിൽ റെയിൽവേ പൊലീസിന് പരാതി നൽകാനായി യാത്രക്കാർ സേലം സ്റ്റേഷനിൽ ഇറങ്ങി.

ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

 

webdesk14: