ഗ്രാമീണ ടാക് സേവക് ജീവനക്കാരുടെ വേതന പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തപാല്‍ മേഖല സതംഭിച്ചു. ഹെഡ് പോസ്‌റ്റോഫീസുകളും സബ്, ബ്രാഞ്ച് ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. സരമം തുടര്‍ന്നാല്‍ പി.എസ്.സി യില്‍ തുടര്‍ന്നുള്‍പ്പെടെയുള്ള ആവശ്യ കത്തിപാടുകള്‍ മുടങ്ങും.
പോസ്‌റ്റോഫീസുകള്‍ക്ക് പുറമെ ചീഫ് പോസ്റ്റ്‌റ് മാസ്റ്റര്‍ ജനറല്‍ ഓഫീസും പോസ്റ്റല്‍ അക്കൗണ്ട്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. എല്ലാ പോസ്‌റ്റോഫീസുകളിലും കത്തുകളും പാഴ്‌സലുകളും കെട്ടികിടക്കുകയാണ്. മെയില്‍ വാഹനങ്ങളും സര്‍വ്വീസ് നടത്തിയിട്ടില്ല. തപാല്‍ ജീവനക്കാരില്‍ 65 ശതമാനം വരുന്ന ഗ്രാമീണ്‍ ടാക് സേവകുമാരുടെ ശമ്പളപരിഷ്‌കരണമാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.
കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ഗ്രാമീണ ടാക് സേവകുമാര്‍ക്ക് ശരാശരി എണ്ണായിരം രൂപയാണ് ശമ്പളമായി ലാഭിക്കുന്നത്. ഇതില്‍ രണ്ടായിരം രൂപയുടെ വര്‍ധന നിര്‍ദേശിക്കുന്ന കലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതിനെതിരാണ് ജീവനക്കാരുടെ പ്രതിഷേധം.