കഞ്ചാവ് കടത്ത്; എസ്‌ഐയും മകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കഞ്ചാവ് കടത്തു കേസില്‍ ഗ്രേഡ് എസ്‌ഐയും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.

സംഭവത്തില്‍ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പെരുമ്പാവൂര്‍ എഴിപ്രം ഉറുമത്ത് സാജന്‍ (56), മകന്‍ നവീന്‍ (21), വെങ്ങാല ഒളിയ്ക്കല്‍ ആന്‍ഡ് ടി.ജോണ്‍ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസില്‍ തോമസ് (22) എന്നിവരെ ആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22-ാം തിയ്യതി ഒഡീഷയിലെ കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്നും 28 കിലോ കഞ്ചാവുമായി ആലുവ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്. മൊത്ത വില്‍പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസിന് സൂചന കിട്ടിയിരുന്നു.

 

 

webdesk14:
whatsapp
line