ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണിയിലെ പ്രമുഖ നേതാവും എല്‍ജെപി നേതാവുമായ ഭക്ഷ്യ, പൊതു വിതരണ വകുപ്പു മന്ത്രി റാംവിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്ന്, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ബിജെപി അംഗമായി പിയൂഷ് ഗോയലിന് റയില്‍വേക്ക് പുറമെ അധിക ചുമതലയായാണ് ഈ വകുപ്പുകള്‍ നല്‍കിയത്. അതേസമയം, താല്‍കാലിക ചുമതലയാണ് നല്‍കിയതെന്നും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും സൂചമയുണ്ട്. ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന്‍ കൈകാര്യം ചെയ്തിരുന്നത്.
നേരത്തെ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്ന് റാംവിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ചു. അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവായ പസ്വാൻ ബിഹാറില്‍ നിന്നുള്ള പ്രമുഖ ദലിത് നേതാക്കളിൽ ഒരാളാണ്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പസ്വാന്റെ മരണം.