X
    Categories: indiaNews

ഗൗതം നവ്‌ലഖ ഇനി വീട്ടുതടങ്കലില്‍

ന്യൂഡല്‍ഹി: ഭീമ കോറെഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയെ വീട്ടു തടങ്കലിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്.ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവ്‌ലഖ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് നടപടി.

നവ്‌ലഖയുടെ വീട്ടു തടങ്കലിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)എതിര്‍ത്തിരുന്നു.നവ്‌ലഖ 2.4 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ജസ്റ്റിസ്സുമാരായ കെ എം ജോസഫ്, ഋഷികേശ് റോയി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.വീട്ടു തടങ്കലില്‍ പൊലിസ് കാവല്‍ ഒരുക്കുന്നതിന് എന്‍ഐഎ നിര്‍ദേശിച്ച തുകയാണിത്.

ഭീമ കോറെഗാവ് കലാപം നടത്തുന്നതിനു ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനാണ് 70കാരന്‍ നവ്‌ലഖയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Test User: