ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം തുക ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇന്‍സെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ആശാ സമരത്തിന്റെ വിജയമാണെന്ന് സമര സമിതി അറിയിച്ചു.
ആശവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആശാ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. അതേസമയം, ഇന്ന് ആശമാര്‍ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയാണ്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തായിരുന്നു നിയമ ലംഘന സമരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. സെക്രട്ടറിയേറ്റ് പരിസരം പുലര്‍ച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാല്‍ അടച്ചു പൂട്ടിയിരുന്നു.