ജനങ്ങളുടെ മേല്‍ വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാരിന് യു ടേണ്‍ എടുത്തു പിന്നോട്ട് പോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കല്ലിട്ടാല്‍ ഇനിയും പറിക്കും. മുന്നോട്ടുപോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമെന്നും പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.