X
    Categories: indiaNews

പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: എം.എസ്.എഫ്

ന്യൂഡല്‍ഹി : എന്‍ സി ഇ ആര്‍ ടി പാഠ പുസ്തകത്തില്‍ നിന്നും മഹാത്മാ ഗാന്ധി, മൗലാനാ ആസാദ് ,മുഗള്‍ ചരിത്രമുള്‍പ്പടെയുള്ള നിരവധി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ തീരുമാനം പുന:പരിശോധിക്കണമെന്നു എം എസ് എഫ് ദേശീയ കമ്മിറ്റി. പതിനൊന്നാം ക്ലാസ്സിലെ രാസ്ത്ര തന്ത്ര പാഠപുസ്തകത്തില്‍ നിന്നാണ് സ്വതന്ത്ര സമര നേതാവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ ആസാദ് പുറത്തായത്. നേരത്തെ മുഗള്‍ ഭരണ കാലം, ഗാന്ധി വധം, ഗുജറാത്ത് കലാപം, ആര്‍ എസ് എസ് നിരോധനം തുടങ്ങിയവ നേരത്തെ നീക്കിയിരുന്നു. പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ആദ്യത്തെ അധ്യായമായ ‘ഭരണഘടന എന്ത് കൊണ്ട് എങ്ങനെ’ എന്ന തലക്കെട്ടിലുള്ള പാഠഭാഗത്തില്‍ നിന്നാണ് ആസാദിന്റെ പേര് ഒഴുവാക്കിയത്.

മാറ്റിയ പാഠ ഭാഗങ്ങള്‍ പുന പരിശോധിക്കണമെന്നും പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവിശ്യപെട്ട് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജന സെക്രട്ടറി എസ് എഛ് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പ്രധാന മന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രറട്ടറി എന്‍ സി ഇ ര്‍ ടി ഡയറക്ടര്‍ എന്നിവര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ വരും ദിവസങ്ങളില്‍ ദേശീയ അടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

webdesk11: