X

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം: ഹൈക്കോടതി

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി പറഞ്ഞു.

ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടണം, ആവശ്യമായ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേര്‍ന്നതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു.അതേസമയം തെരുവുനായ്ക്കളുടെ വിഷയത്തില്‍ പൊതുജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിജിപി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണെന്നും ഇത്തരം നടപടികല്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡിജിപി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകരമാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം തെരുവുനായ്ക്കളെ കൊല്ലുന്നതും വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവുംപിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഓരോ എസ്എച്ച്ഒമാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നടത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

Test User: