X

ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണത്തിനിറങ്ങിയ പ്രവര്‍ത്തകന് മര്‍ദ്ദനം

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. ഷുഹൈബിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

അതിനിടെ ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. കോഴിക്കോട് ഉള്ള്യേരിയിലാണു സംഭവം. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് അക്രമത്തിനിരയായ ഗോപാലന്‍ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ പ്രഹസനമായി മാറുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സമാധാന യോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍ കയ്യെടുക്കാത്തതിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം ചേര്‍ന്ന ഡിസിസി നേതൃയോഗം സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

സര്‍വ്വ കക്ഷി സമാധാന യോഗത്തില്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലയിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

chandrika: