X

തെരഞ്ഞെടുപ്പ് ബഹളത്തിനിടെ സര്‍ക്കാര്‍ ആശുപത്രി ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ബന്‍സകന്ത് നഗരമധ്യത്തിലെ പ്രദേശവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി നിയമസഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍.

350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി വര്‍ഷം ഒരു രൂപ നിരക്കില്‍ ആരോഗ്യ മന്ത്രിയുടെ സ്വകാര്യ ആശുപത്രിക്ക് പാട്ടത്തിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. മുപ്പത്തിമൂന്ന് വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുന്നത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിനാണ് ആശുപത്രിയുടെ ചുമതല. ഗുജറാത്തില്‍ ആരോഗ്യ സൂചികയില്‍ എറ്റവും പിന്നില്ലാണ് ബനസ്‌കന്ത് ജില്ല .

.
സംസ്ഥാന ആരോഗ്യ മന്ത്രിയായ ശങ്കര്‍ ചൗധരി പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയെ തുച്ഛമായ നിരക്കില്‍ പാട്ടത്തിന് എടുത്തിരിക്കുന്നത്. മുപ്പത്തിമൂന്ന വര്‍ഷത്തേക്കാണ് മന്ത്രിയുടെ ട്രസ്റ്റിന് ആശുപത്രി പാട്ടത്തിന് ലഭിക്കുക. തങ്ങളുടെ സ്വകാര്യ മെഡിക്കല്‍ കോളേജ് വരുന്നതോടെ ബനസ്‌കന്ത, വടക്കന്‍ രാജസ്ഥാനിലേയും രോഗികളുടെ ഹബ്ബ് ആയി ആശുപത്രി മാറുമെന്നാണ് ശങ്കര്‍ ചൗധരിയുടെ അവകാശവാദം.

പാലന്‍പൂരില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മോരിയില്‍ നിന്ന് 700 കിടക്കകളുള്ള ആശുപത്രിയാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുകയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. അഞ്ചുവര്‍ഷം കൊണ്ട് തങ്ങളുടെ ആശുപത്രി പൂര്‍ത്തിയാകുമെന്നും അതുവരെ ആണ് പാലന്‍പൂരിലെ സിവില്‍ ആശുപത്രി പാട്ടത്തിനെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാട്ടക്കരാര്‍ അഞ്ചല്ല മറിച്ച് 33 വര്‍ഷമാണ്. പാട്ടക്കരാറിലെ പല വ്യവസ്ഥകളും മറച്ചുവെച്ചാണ് മന്ത്രിയുടെ അവകാശവാദങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ട്രസ്റ്റും സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട ധാരണയനുസരിച്ച്് സ്വകാര്യ മെഡിക്കല്‍ കോളേജിനായി എറ്റെടുത്താലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിന്റെതാണ്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒരു വര്‍ഷം കൂടി ആശുപത്രിയില്‍ തുടരാം. അതിനുശേഷം നിയമനത്തില്‍ തീരുമാനമെടുക്കേണ്ടത് ട്രസ്റ്റ് ആണ്. അഞ്ചു വര്‍ഷത്തിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം ട്രസ്റ്റിന്റെതാണ്.

chandrika: