X

ഇസ്്‌ലാമിക് ബാങ്ക് ആരംഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി നഖ്‌വി

ഹൈദരാബാദ്: ഇന്ത്യയില്‍ ഇസ്്‌ലാമിക് ബാങ്കിങ് സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാറിന് യാതൊരു ആലോചനയുമില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.
രാജ്യത്ത് ജനങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വ്യത്യസ്ഥ ബാങ്കുകളുടെ ശൃംഖലതന്നെയുണ്ടെന്നും അതിനാല്‍ ഇസ്്‌ലാമിക് ബാങ്കിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പലിശ രഹിത ഇസ്്‌ലാമിക് ബാങ്കിങ് എന്ന ആശയം നടപ്പിലാക്കണമെന്ന് നേരത്തെ ആര്‍. ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ജനാധിപത്യ, മതേതര രാജ്യമാണെന്നും അതിനാല്‍ ഇസ്്‌ലാമിക് ബാങ്കിങ് ആവശ്യമില്ലെന്നും ന്യൂനപക്ഷ കാര്യ മന്ത്രി വ്യക്തമാക്കി. ചില സംഘടനകളും ജന പ്രതനിധികളും ഈ ഒരു ആശയം മുന്നോട്ടു വെച്ചിട്ടുണ്ട്.
പക്ഷേ സര്‍ക്കാര്‍ നിലവില്‍ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: