Categories: indiaNews

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ പൂട്ടിച്ച് സര്‍ക്കാര്‍

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്. അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്‌ലിംകളുടെ കടകള്‍ മാത്രമാണ് സീല്‍ ചെയ്തത്, ബാക്കിയുള്ളവരുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‌ലിംകളുടെ കടകള്‍ മാത്രം സീല്‍ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകള്‍ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകള്‍ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരന്‍ ചോദിച്ചു.

webdesk18:
whatsapp
line