X

സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മാപ്പില്ല

വിവിധ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ മാപ്പാക്കുക ക്ഷമിക്കുക തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കി സര്‍ക്കുലര്‍.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കുന്നതിന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ്/ക്ഷമ ചോദിക്കുന്ന അപേക്ഷ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇതിലൂടെ യഥാസമയം അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം ‘ക്ഷമിക്കുക’ അല്ലെങ്കില്‍ ‘ഒഴിവാക്കുക’ എന്നതിലുപരിയായി ഗുരുതരമായ കുറ്റം/വലിയ അപരാധം എന്ന അര്‍ത്ഥതലമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത് എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ‘കാലതാമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കേണ്ടതാണ്.

ആയതിനാല്‍ മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നിര്‍ദിഷ്ട അപേക്ഷാ ഫോമുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാണ്. ഇക്കാര്യം എല്ലാ വകുപ്പുമേധാവികളും ഉറപ്പുവരുത്തേണ്ടാതാണെന്ന് വ്യക്തമാക്കി.

webdesk14: