X

ഡല്‍ഹിയില്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വിലക്കി സര്‍ക്കാര്‍

ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.  കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയാണ് നടപടിയെടുത്തത്.

നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ അധികൃതര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിനോട് നിത്യോന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അറിയിച്ചിട്ടുണ്ട്. 57 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ വര്‍ധനവാണ്.

Test User: