X

ലോകായുക്തക്ക് പൂട്ടിടാന്‍ നിയമ ഭേദഗതിയുമായി സര്‍ക്കാര്‍

ലോകയുക്തയെ പൂട്ടനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഇതു സംബഡിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചു.
ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുത്.ഗവര്‍ണര്‍ ഇത് അംഗീകരിച്ചാല്‍ ലോകയുക്ത പേരിന് വേണ്ടി മാത്രമാകും.

ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരിധിയില്‍ വരുന്ന വിഭാഗത്തില്‍ പെടുന്നവര്‍ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികള്‍, മനപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം എന്നാതാണ് ലോകയുക്തയുടെ പ്രഥാമിക കര്‍ത്തവ്യം.

ഒന്നാം പിണറായി സര്‍ക്കാറില്‍ ജലീലിന്റെ രാജിക്ക് കാരണം ലോകയുക്ത വിധിയായിരുന്നു.നിലവില്‍ മുഖ്യമന്ത്രിക്ക് എതിരെ മൂന്ന് കേസുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെതിരെ കണ്ണൂര്‍ സര്‍വകലശാല ചാന്‍സിലര്‍ നിയമനവുമായി ബഡപ്പെട്ട് കേസും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ ലോകായുക്ത നില നില്‍ക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

 

Test User: