തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷ വിമര്‍ശനം. ഭരണകക്ഷിയുടെ കേഡര്‍ പോലെ വിസി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
പദവിക്ക് യോജിച്ച രീതിയിലല്ല വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനമെന്നും സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവിടുമെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രിയാ വര്‍ഗീസിനെതിരെ വീണ്ടും പരാതി ഉയര്‍ന്നിട്ടുണ്ട്. എഫ്.ഡി.പി കാലയളവ് പൂര്‍ത്തിയായ ശേഷം അഞ്ചു വര്‍ഷം മാതൃസ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന വ്യവസ്ഥ പ്രിയാ വര്‍ഗീസ് ലംഘിച്ചുവെന്നും ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.