മറ്റൊരു അധികാര കേന്ദ്രമായി ഗവര്‍ണര്‍ മാറുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഒത്തുതീര്‍പ്പല്ല സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സര്‍ക്കാര്‍ നിലപാട് നാണക്കേടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.സഭക്ക് പുറത്തും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.