X

അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ കൂടി ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദമായത് അല്ലാത്ത അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ബില്ലുകള്‍ സംബന്ധിച്ച് മതിയായ വിശദീകരണം വകുപ്പ് സെക്രട്ടറിമാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

അതേസമയം, വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങിയ ബില്ലുകളില്‍ ഒപ്പുവെച്ചിട്ടില്ല.

Chandrika Web: