X
    Categories: indiaNews

ഗവര്‍ണറും ഇ.ഡിയും നടത്തുന്നത് ഡി.എം.കെക്ക് അനുകൂല പ്രചാരണം: പരിഹസിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയില്‍ ഇഡി നടത്തുന്ന റെയ്ഡില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എത്തിയപ്പോഴാണ് സ്റ്റാലിന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍.വി രവി ഡിഎംകെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും ഇഡി അതില്‍ പങ്കുചേര്‍ന്നത് ഞങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. ഡിഎംകെക്ക് ഇതിനെ നേരിടാനറിയാം. ഒന്നിനെയും ഭയപ്പെടുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ ചെന്നൈയിലെ വില്ലുപുരം വീടുകളിലും ഔദ്യോഗിക സ്ഥലങ്ങളിലും ഇഡി റെയ്ഡ് ആരംഭിച്ചത്.

webdesk11: