X

‘ മുഖ്യമന്ത്രി മറനീക്കി പുറത്തു വന്നതില്‍ സന്തോഷം, ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടും’ ; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോര് ശക്തമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ പരോക്ഷമായി പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ്. യോഗ്യതയില്ലാത്തവരെ യൂണിവേഴ്‌സിറ്റികളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. യൂണിവേഴ്‌സിറ്റികള്‍ ജനങ്ങളുടേതാണെന്നും കുറച്ചുകാലം അധികാരത്തില്‍ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

Chandrika Web: