സ്‌കൂള്‍ പ്രവേശന സമയത്ത് മതം ചേര്‍ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്‍ പുറത്ത്. സര്‍ക്കാര്‍ സഭയെ ധരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്‍ ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര്‍ മാത്രം. കോളം പൂരിപ്പിക്കാത്തവരും ജാതി ഉപേക്ഷിച്ചവരെയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്ക് പ്രസിദ്ധപ്പെടുത്തിയത്.
ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്‌കൂള്‍ പ്രവേശനം നേടിയവര്‍ ഒന്നേകാല്‍ ലക്ഷം പേരുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്‌കൂളുകളും വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.