X

സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണ് ഫാർമസിസ്റ്റിന് പരിക്കേറ്റു

പാലക്കാട് കടമ്പൂർ വേട്ടേക്കര റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണ് ഫാർമസിസ്റ്റിന് തലയ്ക്ക്‌ പരിക്കേറ്റു. ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്കാണ് (53) പരിക്കേറ്റത്. ഫാർമസിസ്റ്റ് ശ്യാമസുന്ദരി കംപ്യൂട്ടറിൽ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിങ് തലയിലേക്ക്‌ വീണത്. തലയിൽ മുറിവേറ്റ അവരെ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടർന്ന് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക്‌ മാറ്റി.

webdesk15: