X

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഡോക്‌ടറെ സസ്‌‌പെൻഡ് ചെയ്‌തു.

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ഡോക്‌ടറെ സർവീസിൽ നിന്ന് സസ്‌‌പെൻഡ് ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്‌ടർ ഷെറി ഐസകിനെയാണ് സർവീസിൽ നിന്ന് സസ്‌‌പെൻഡ് ചെയ്‌തത്.സ്വകാര്യ ക്ലിനിക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്‌‌ടർ ഷെറി ഐസക് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗിക്ക്‌ ശസ്‌‌ത്രക്രിയ ചെയ്യുന്നതിന്‌ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.പിന്നാലെ നടന്ന പരിശോധനയിൽ 15 ലക്ഷം രൂപയുടെ നോട്ടു കെട്ടുകളും ഡോക്‌‌ടർ ഷെറിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

 

webdesk15: